Latest NewsNewsBusiness

ടെലികോം ബിസിനസിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ടെലിസർവീസസാണ് കമ്പനികൾക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നത്

ടെലികോം രംഗത്ത് പുതിയ മാറ്റങ്ങളുമായി ടാറ്റാ ഗ്രൂപ്പ്. ടെലികോം ബിസിനസ് പുനഃസംഘടിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ ഈ മേഖലയിൽ നേട്ടം ഉണ്ടാക്കാനാണ് പുനഃസംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ടാറ്റ ഗ്രൂപ്പ് നടത്തിയിട്ടില്ല.

ടാറ്റ ടെലിസർവീസസാണ് കമ്പനികൾക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. കൂടാതെ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ക്വാളിറ്റി ഇൻസ്പെക്ഷൻ, ഇൻവെന്ററി മാനേജ്മെന്റ്, അസറ്റ് ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങൾ 5ജി ആപ്ലിക്കേഷനുകൾക്ക് നൽകുന്നതാണ്.

Also Read: പോലീസിന്റെ അന്വേഷണ രീതിയെല്ലാം ഷിഹാബിനറിയാം, പോലീസിനെ വട്ടം കറക്കി മാമ്പഴ കള്ളൻ: പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

ഈ വർഷം ജൂലൈ മാസത്തിലാണ് രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടന്നത്. ഇവയിൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് പുറമേ, അദാനി ഗ്രൂപ്പ് ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയിരുന്നു. പ്രധാനമായും ടെലികോം കമ്പനികളുമായി സഹകരിച്ച് കമ്പനികൾക്ക് സ്വകാര്യ നെറ്റ്‌വർക്കുകൾ ആരംഭിക്കാനുള്ള സൗകര്യങ്ങളാണ് ടാറ്റ ഏർപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button