KeralaLatest NewsNews

ആറാം ക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്രം പൂജാരി പിടിയില്‍

കടയ്ക്കലിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ മണിലാല്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്

കൊല്ലം: കടയ്ക്കലില്‍ ആറാം ക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്രം പൂജാരി പിടിയില്‍. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27നാണ് സംഭവം. കടയ്ക്കലിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ മണിലാല്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളില്‍ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയില്‍ വച്ച് ഷവര്‍മ വാങ്ങി നല്‍കിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനം.

Read Also: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുടെ ജനനം: നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി സര്‍ക്കാര്‍

തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

 

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഒളിവിലായിരുന്ന മണിലാലിനെ ഇന്നലെ പിടികൂടുകയായിരുന്നു. ഇയാള്‍ ഇതിനു മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button