KollamKeralaNattuvarthaLatest News

സ്‌കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സുമാദേവിക്കാണ് പരിക്കേറ്റത്.

കൊല്ലം: സ്‌കൂളിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കാര്‍ പാര്‍ക്കിങ്ങിലേക്കുള്ള ഗേറ്റ് പൂര്‍ണമായും തകര്‍ന്ന് വീണാണ് കൊല്ലം ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സുമാദേവിക്ക് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവമുണ്ടായത്. പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ എടുക്കാന്‍ ഗേറ്റ് തുറന്നപ്പോഴാണ് അപകടമുണ്ടായത്. കാല്‍ മുട്ടിന്റെ ചിരട്ട തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

read also: ‘സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു’: കാനഡയിലെ ഇന്ത്യാ വിരുദ്ധ, പ്രവർത്തനങ്ങളെക്കുറിച്ച് തുറന്നടിച്ച് എസ് ജയശങ്കർ

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ സ്കൂള്‍ ആയി ഉയര്‍ത്താന്‍ കിഫ്‌ -ബി ഫണ്ട് ഉപയോഗിച്ച്‌ ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിൽ നടത്തിയ നിര്‍മ്മാണ പ്രവർത്തനങ്ങളിൽ ക്രമകേട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ചാത്തന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുള്‍ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഇ ജെ കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.

shortlink

Post Your Comments


Back to top button