Latest NewsNewsIndia

ഓട്ടോ ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

നിര്‍ദ്ദേശം അനുസരിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു

ബംഗളൂരു: അമിത നിരക്ക് ഈടാക്കുന്നത് പതിവായതോടെ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സികള്‍ക്ക് കര്‍ണാടക ഗതാഗത വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് ഓടുന്നവ പിടിച്ചെടുക്കും. നിര്‍ദ്ദേശം അനുസരിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. സര്‍ക്കാര്‍ നിരക്കനുസരിച്ച് ആദ്യ രണ്ട് കിലോമീറ്ററിനുള്ള ഓട്ടോറിക്ഷ നിരക്ക് 30 രൂപയാണ്. എന്നാല്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള ഓട്ടത്തിനും 100 രൂപ മിനിമം നിരക്ക് ഒലെ, ഉബര്‍ ഓട്ടോ ടാക്‌സികള്‍ ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി.

Read Also: മുലായം സിംഗ് യാദവിന്റെ മരണത്തോടെ ഒരു പോരാട്ടത്തിന്റെ യുഗമാണ് അവസാനിച്ചത്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

നിലവില്‍, സംസ്ഥാനത്ത് 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാല്‍, അധികമായി വരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതമാണ് നിരക്ക്. എന്നാല്‍ ഇതിനെക്കാള്‍ അധികനിരക്കാണ് ഓണ്‍ലൈന്‍ ഓട്ടോകള്‍ ഈടാക്കുന്നത്. ഏത് ഓട്ടത്തിനും നൂറുരൂപ ഈടാക്കുന്ന അവസ്ഥയുമുണ്ട്. എന്നാല്‍ നേരിട്ട് വിളിക്കുന്ന ഓട്ടോകളാകട്ടെ മീറ്റര്‍ ഇട്ട് ഓടുകയുമില്ല. യഥാര്‍ത്ഥ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഈടാക്കുക. ഓട്ടോ ടാക്‌സിയെ കുറിച്ച് പരാതി വ്യാപമായതോടെയാണ് ഗതാഗത വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button