Latest NewsUAENewsInternationalGulf

ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് പ്രവേശന നിബന്ധനകൾ ബാധകമല്ല: അറിയിപ്പുമായി അബുദാബി

അബുദാബി: ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ല. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. ഒക്ടോബർ 11 നാണ് അബുദാബി അധികൃതർ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

Read Also: ഇന്ത്യൻ ആക്ടിവിസ്റ്റുകൾ ഇറാനിയൻ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താത്തത് എന്തുകൊണ്ട്? – ചോദ്യവുമായി ഇറാനിയൻ സ്ത്രീകൾ

അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്കും, കപ്പലിലെ ജീവനക്കാർക്കും ഗ്രീൻ പാസ് നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സഞ്ചാരികൾക്ക് എമിറേറ്റിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും, സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും മറ്റും പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് ആവശ്യമില്ല. ഇതിന് പകരമായി ഇത്തരം സഞ്ചാരികൾക്ക് ക്രൂയിസ് കപ്പലുകളിൽ നിന്ന് നൽകുന്ന കാർഡുകൾ അല്ലെങ്കിൽ റിസ്റ്റ് ബാൻഡുകൾ ഉപയോഗിക്കാവുന്നതാണ്.

Read Also: പോപ്പുലര്‍ ഫ്രണ്ടിന് തുര്‍ക്കിയില്‍ നിന്ന് ധനസഹായം ലഭിച്ചത് ദോഹ വഴിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button