Latest NewsNewsIndia

ട്രെയിനില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി കൂട്ടത്തല്ല്, കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ചെന്നൈ : ട്രെയിനില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൂട്ടത്തല്ല്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അന്‍ബരസു, രവിചന്ദ്രന്‍, പൊന്നേരി സ്വദേശി അരുള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒക്ടോബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Read Also: ‘ദീപ്തി ഐ.പി.എസിനെ ആരും മറന്നിട്ടില്ല, ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലീസുകാരൻ വന്ന് സല്യൂട്ട് ചെയ്തിട്ടുണ്ട്’: ഗായത്രി

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. യുവാക്കളുടെ പ്രവൃത്തി യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായും റെയില്‍വേ മാനേജര്‍ അറിയിച്ചു. പ്രദേശത്തെ കോളേജ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് നിരന്തരം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ ട്രെയിനില്‍ അപകടകരമായി രീതിയില്‍ വാതിലില്‍ നിന്ന് ആയുധം വീശുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒപ്പം വലിയ ശബ്ദത്തില്‍ വിളിച്ച് കൂവുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button