Latest NewsNewsBusiness

എഫ്എസ്എസ്എഐ: ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഇനി രജിസ്ട്രേഷൻ നിർബന്ധം

ഉടൻ തന്നെ വിദേശ ഭക്ഷ്യ നിർമ്മാതാക്കളുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തും

വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ കയറ്റി അയക്കുന്ന വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023 ഫെബ്രുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിലാകും. ഇതോടെ, രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കും.

ഉടൻ തന്നെ വിദേശ ഭക്ഷ്യ നിർമ്മാതാക്കളുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നൽകാൻ അധികാരികളോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്.

Also Read: ഇന്ത്യൻ ആക്ടിവിസ്റ്റുകൾ ഇറാനിയൻ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താത്തത് എന്തുകൊണ്ട്? – ചോദ്യവുമായി ഇറാനിയൻ സ്ത്രീകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button