Latest NewsNewsBusiness

സിമന്റ് വ്യവസായം കൂടുതൽ ശക്തമാക്കാൻ അദാനി, പുതിയ ഏറ്റെടുക്കൽ ഉടൻ

ജയ്പീ ഗ്രൂപ്പിന് കീഴിൽ ജയ്പീ സിമന്റ്, ബുലന്ദ്, മാസ്റ്റർ ബിൽഡർ, ബുനിയാദ് എന്നീ സിമന്റ് ബ്രാൻഡുകളാണ് ഉള്ളത്

സിമന്റ് വ്യവസായ രംഗത്ത് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിർമ്മാണ യൂണിറ്റിനെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. സിമന്റ് വ്യവസായത്തിൽ ആധിപത്യം പുലർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ. അടുത്തിടെ അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവ ഏറ്റെടുത്തിരുന്നു.

ജയ്പീ ഗ്രൂപ്പിന് കീഴിൽ ജയ്പീ സിമന്റ്, ബുലന്ദ്, മാസ്റ്റർ ബിൽഡർ, ബുനിയാദ് എന്നീ സിമന്റ് ബ്രാൻഡുകളാണ് ഉള്ളത്. ജയപ്രകാശ് അസോസിയേറ്റിന്റെ കട ബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജയ്പീ ഗ്രൂപ്പ് വിൽപ്പന നടത്തുന്നത്. 5,000 കോടി രൂപയാണ് കരാർ തുക. അതേസമയം, മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ യൂണിറ്റും മറ്റ് ആസ്തികളും വിൽക്കാൻ ജയ്പീ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഏകദേശം രണ്ട് ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയാണ് മധ്യപ്രദേശിലെ നിർമ്മാണ യൂണിറ്റിന് ഉള്ളത്.

Also Read: ഒരു വർഷത്തെ പ്രവർത്തന മികവുമായി ഫെഡറൽ ബാങ്ക് ഡിജിറ്റൽ കമാൻഡ് സെന്റർ

ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളെ കുറിച്ച് ജയ്പീ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. പുതിയ ഏറ്റെടുക്കൽ നടക്കുന്നതോടെ, സിമന്റ് നിർമ്മാണ രംഗത്ത് അദാനി ഗ്രൂപ്പിനായിരിക്കും കൂടുതൽ ആധിപത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button