Latest NewsNewsInternational

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ആക്രമണമുണ്ടായത് സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള ഷെവ്‌ചെങ്കോ മേഖലയിലാണ്

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയാണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ വിവരം അറിയിച്ചത്. പ്രദേശത്ത് വലിയ നാശ നഷ്ടവുമുണ്ടായി. ആക്രമണമുണ്ടായത് സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള ഷെവ്‌ചെങ്കോ മേഖലയിലാണ്. നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികളും പറഞ്ഞു.

Read Also: ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ

കീവിനു പുറമെ നിപ്രോ,സപ്രോഷ്യ,ലിവിവ് തുടങ്ങിയ നഗരങ്ങളിലും ആക്രമണമുണ്ടായി. റഷ്യ ആക്രമണം തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുക്രെയ്ന്‍ സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. റഷ്യ – ക്രൈമിയ പ്രധാനപാതയിലെ പാലം യുക്രെയ്ന്‍ കഴിഞ്ഞ ദിവസം തകര്‍ത്തതിന്റെ തിരിച്ചടിയാണിതെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button