Latest NewsUAENewsInternationalGulf

പുടിനുമായി കൂടിക്കാഴ്ച്ച നടത്താൻ യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യ സന്ദർശിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി അദ്ദേഹം ചർച്ച നടത്തും.

Read Also: നരബലി: സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാനെന്ന പേരിൽ, പ്രതിഫലം വാഗ്ദാനം ചെയ്തത് 10 ലക്ഷം

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്യും. യുഎഇ-റഷ്യ ബന്ധവും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിക്കും.

യുക്രൈൻ- റഷ്യ സംഘർഷവും ചർച്ചാ വിഷയമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. ക്രിമിയയും റഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം യുക്രൈൻ തകർത്തെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കീവിലും മറ്റ് നഗരങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തിയത്.

Read Also: കള്ളിൽ ചേർക്കാൻ സ്പിരിറ്റ്, മാവിൻ തോട്ടത്തിൽ കുഴിച്ചിട്ടത് 900 ലിറ്റർ സ്പിരിറ്റ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button