Latest NewsNewsInternational

ലഹരിമരുന്ന് ഉത്പാദനം വര്‍ദ്ധിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന്‍ ലഹരി ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കൃഷിയെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. കൊറോണയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 37 ശതമാനം വര്‍ദ്ധിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

2020-ന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിയുടെ ആഗോള വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ ലഹരിമരുന്നിന്റെ 5 ശതമാനവും അഫ്ഗാനില്‍ നിന്നായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പിടികൂടിയ ലഹരിയുടെ 88 ശതമാനവും അഫ്ഗാനില്‍ നിന്നായിരുന്നു. ഔഷധ നിര്‍മ്മാണത്തിന്റെ മറവിലാണ് ലഹരിമരുന്ന് ഉത്പാദനം നടത്തുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ച ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. അടുത്തിടെ കൊച്ചിയിലും മുംബൈയിലും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button