Latest NewsNewsInternational

കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനടിയില്‍ നിന്നാണ് 240 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

ലണ്ടന്‍: കുട്ടികളടക്കം 240 ഓളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനടിയില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ഇവ കണ്ടെടുത്തത്.
വെയില്‍സിലെ പെംബ്രോക്കര്‍ഷയറിലാണ് സംഭവം.

Read Also: വ​യ​നാ​ട്ടി​ലെ ആ​ക്ര​മ​ണ​കാ​രി​യാ​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ വനംവകുപ്പിന്റെ തീരുമാനം

1256ല്‍ ഡൊമിനിക്കന്‍ സന്യാസിമാരുടെ ഉത്തരവ് പ്രകാരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന സെന്റ് സേവിയേഴ്‌സ് പ്രിയറിയിലെ താമസക്കാരുടേതാണ് മൃതദേഹാവശിഷ്ടങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. പഴയ ഓക്കി വൈറ്റ് കെട്ടിടത്തിന് കീഴിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നൂറ് വര്‍ഷത്തോളം കൈവശപ്പെടുത്തിയ ശേഷം 2013 ലാണ് ഈ സ്ഥലം അടച്ചുപൂട്ടിയത്.

ഡോര്‍മെറ്ററികളും, സ്‌ക്രിപ്റ്റോറിയങ്ങളും ഉള്ള കെട്ടിടങ്ങളാകാം ഇതെന്ന് സൈറ്റിന്റെ സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഷോബ്രൂക്ക് കെട്ടിടത്തെക്കുറിച്ച് പറഞ്ഞു. സമ്പന്നരെ മുതല്‍ സാധാരണക്കാരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ അക്കാലത്തെ ഉയര്‍ന്ന മരണനിരക്കിന്റെ സൂചനയാണെന്നും വിശ്വസിക്കുന്നു. ഈ അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button