KeralaLatest NewsNews

ഓഫര്‍.. ഓഫര്‍… ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത് വാച്ച് റിസ്റ്റ് വാച്ച് കിട്ടിയത് ചാണകം

ഉത്തര്‍പ്രദേശ്: ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്പനയ്ക്ക് റിസ്റ്റ് വാച്ച് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് ഉണങ്ങിയ ചാണകം. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലാണ് നീലം യാദവ് എന്ന യുവതി ഓര്‍ഡര്‍ ചെയ്ത 1,304 രൂപയുടെ വാച്ചിന് പകരം ചാണകം എത്തിയത്.

സെപ്റ്റംബര്‍ 28നാണ് നീലം യാദവ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. ഒക്ടോബര്‍ 7ന് ഉച്ചയ്ക്ക് ശേഷം ഓര്‍ഡര്‍ എത്തി. യുവതിയുടെ സഹോദരന്‍ രവീന്ദ്രന്‍ ഓര്‍ഡര്‍ തുറന്നു നോക്കിയപ്പോഴാണ് നാല് ചെറിയ ചാണക കഷ്ണങ്ങള്‍ അടങ്ങിയ പൊതി ലഭിച്ചത്‌.

ഉടന്‍ തന്നെ സഹോദരന്‍ ഡെലിവറി ഏജന്റിനെ വിളിക്കുകയും ഓര്‍ഡര്‍ ചെയ്ത വാച്ചിന്റെ പണം തിരികെ നല്‍കുകയും ചാണക പാക്കറ്റ് തിരികെ വാങ്ങിക്കുകയും ചെയ്തു.

നേരത്തെ, ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്ത ബിഹാര്‍ സ്വദേശിക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button