KeralaLatest NewsNews

ഡിജിറ്റൽ സർവ്വേയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവ്വേയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഡിജിറ്റൽ സർവ്വേ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർവ്വേ നടക്കുന്ന വില്ലേജുകളിലെ ഭൂരേഖകൾ സംബന്ധിച്ച വിവരങ്ങൾ എന്റെ ഭൂമി പോർട്ടലിൽ പരിശോധിക്കാം.

Read Also: ഓഫര്‍.. ഓഫര്‍… ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത് വാച്ച് റിസ്റ്റ് വാച്ച് കിട്ടിയത് ചാണകം

റവന്യുമന്ത്രി കെ രാജൻ, തദ്ദേശഭരണം വകുപ്പുമന്ത്രി എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ രക്ഷാധികാരികളും ഗതാഗതമന്ത്രി ആന്റണി രാജു ചെയർമാനും കൗൺസിലർ അഡ്വ. രാഖി രവികുമാർ ജനറൽ കൺവീനറായും സർവെ ഡയറക്ടർ സിറാം സാംബശിവറാവു, ജില്ലാ കലക്ടർ ജെറോമിക് ജോർജ് എന്നിവർ കോ-ഓർഡിനേറ്റർമാരായും സംഘാടക സമിതി രൂപവത്കരിച്ചു.

സർവേ ഡയറക്ടറേറ്റിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ലാൻഡ് റവന്യു കമ്മീഷണർ ബിജു, ഡെപ്യൂട്ടി മേയർ പി കെ രാജു, കോർപ്പറേഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർ, സർവേ ഡയറക്ടർ സുരേശൻ കാണിച്ചേരി, ജില്ലയിൽ സർവേ നടക്കുന്ന വില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത ഒറ്റമുറിയില്‍ നിന്ന് കണ്ടെടുത്തത് 57,200 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button