KannurLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ‌

കൊട്ടൂർവയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ. കൊട്ടൂർവയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം കൊട്ടൂർ വയൽ, കോട്ടൂർ, മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അടുത്ത കാലത്ത് വിദേശത്തു നിന്ന് നാട്ടിലെത്തിയയാളാണ് റിയാസ്. ഇയാളുടെ പക്കൽ നിന്ന് 125 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Read Also : വൃദ്ധനെ മയക്കി ഹോട്ടലിൽ എത്തിച്ചു, ഒപ്പമിരുന്ന് നഗ്ന ചിത്രങ്ങൾ പകർത്തി: തട്ടിയത് ലക്ഷങ്ങൾ – രാജി അറസ്റ്റിലാകുമ്പോൾ

ജംഷീറിന്റെ കൈയിൽ നിന്ന് 175 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ജംഷീറും റിയാസും ശ്രീകണ്ഠപുരത്തെയും മലയോര മേഖലയിലെയും പ്രധാന ലഹരിമരുന്ന് വിൽപനക്കാർ കൂടിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

പ്രിവന്റിവ് ഓഫീസർമാരായ കെ. രത്നാകരൻ, പി.ആർ. സജീവ്, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ പി.വി. പ്രകാശൻ, സി.ഇ.ഒ മാരായ എം. ഗോവിന്ദൻ, പി. ഷിബു, ടി.പി. സുദീപ്, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button