ThrissurKeralaNattuvarthaLatest NewsNews

ചേ​ർ​പ്പി​ൽ സ്വ​കാ​ര്യ ഫാ​മി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു : പ​ന്നി​കളെ കൊല്ലാൻ ഉത്തരവ്

തൃ​ശൂ​ര്‍ ചേ​ര്‍​പ്പി​ന​ടു​ത്ത് എ​ട്ടു​മു​ന​യി​ലെ ഫാ​മി​ലാ​ണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്

തൃ​ശൂ​ര്‍: ചേ​ർ​പ്പി​ൽ സ്വ​കാ​ര്യ ഫാ​മി​ൽ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ലാണ്. തൃ​ശൂ​ര്‍ ചേ​ര്‍​പ്പി​ന​ടു​ത്ത് എ​ട്ടു​മു​ന​യി​ലെ ഫാ​മി​ലാ​ണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടു​ത്തെ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന്നി​പ്പ​നി സ്ഥിരീകരിച്ചത്.

Read Also : മസ്ജിദിൽ നമസ്കരിക്കാൻ കയറിയ യുവാവിന്‍റെ ബാഗും ലാപ്പും ടാബും മോഷ്ടിച്ചു : പ്രതി പിടിയിൽ

ഇ​തോ​ടെ ക​ള​ക്ട​ർ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള മു​ഴു​വ​ൻ പ​ന്നി​ക​ളേ​യും കൊ​ല്ലാ​ൻ ഉ​ത്ത​ര​വി​ട്ടു. ഫാ​മി​ന്‍റെ പ​രി​സ​ര​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​യി​റ​ച്ചി വി​ൽ​ക്കാ​നും നി​രോ​ധ​ന​മു​ണ്ട്.

ചേ​ര്‍​പ്പി​ന് പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ഫാ​മു​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാണ്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button