KozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

സംഭവത്തില്‍, മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീന്‍ പിടിയിലായി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച അരക്കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍, മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീന്‍ പിടിയിലായി. വിമാനത്താവളത്തിന് പുറത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Read Also : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് 

കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഫസലുദ്ദീന്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത്.

Read Also : സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ ലക്ഷങ്ങൾ വാങ്ങി നിയമനം, പികെ ശശിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button