Latest NewsUAENewsInternationalGulf

ഒറ്റത്തവണ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൻ ഖുവൈൻ

ഉമ്മുൽ ഖുവൈൻ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉമ്മുൽ ഖുവൈൻ. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് ഉമ്മുൻ ഖുവൈൻ അറിയിച്ചു.

Read Also: കോവിഡ് കാലത്തെ കൊള്ള: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

എമിറേറ്റ് ഓഫ് ഉമ്മുൽ ഖുവൈനിന്റെ എക്സിക്യൂട്ടീവ് കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. 2023 ജനുവരി ഒന്നു മുതൽ എല്ലാ ബാഗുകളും തുണികൊണ്ടുള്ളതോ പേപ്പർബാഗുകളോ ബയോഡീഗ്രേഡബിൾ ബാഗുകളോ ആണ് ഉപയോഗിക്കേണ്ടത്. ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിക്കാണ് പുതിയ നയം നടപ്പാക്കാനുള്ള ചുമതല. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. അടുത്ത വർഷം മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽ താരിഫ് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കവറുകൾ പണം നൽകി വാങ്ങേണ്ട സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനും കൂടുതൽ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകളിലേക്ക് മാറുന്നതിനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ കാമ്പെയ്നുകളും നിയമ മാറ്റത്തിനൊപ്പം ഉണ്ടാകും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ സമാനമായ നടപടികൾ നടപ്പാക്കിയിരുന്നു.

Read Also: ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022 ന്റെ ആഘോഷ ചടങ്ങിന് തുടക്കം: ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button