KeralaLatest NewsNews

ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022 ന്റെ ആഘോഷ ചടങ്ങിന് തുടക്കം: ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയത്തിന്റെ കൾച്ചറൽ ഫെസ്റ്റിന് തുടക്കമായി. ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ഫെസ്റ്റ് ഉദ്ഘടനം ചെയ്തു. കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും പുറത്ത് കൊണ്ട് വരിക എന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യ പ്രഭാഷണത്തിൽ തന്റെ സ്ക്കൂൾ കോളേജ് കാലഘട്ടത്തിലെ ഫെസ്റ്റ് അനുഭവങ്ങളും ഒപ്പം കുട്ടികളുടെ കലപരമായ വളർച്ചക്കു പ്രയോചനകരമാംവിധമുള്ള ഇത്തരം പരിപാടികൾ തീർത്തും പ്രശംസാ അർഹമാണെന്ന് ടിജോ തങ്കച്ചൻ വ്യക്തമാക്കി.

സന്താലി, ഗുജറാത്തി, നേപ്പാളി തുടങ്ങിയ ഭാഷകളിൽ പാട്ടും ഡാൻസും നാടകങ്ങളും അവതരിപ്പിച്ചുകൊണ്ട് കുട്ടികൾ പ്രതികളെ അമ്പരപ്പിച്ചു. കുട്ടികൾ തന്നെ സ്വയം തിരഞ്ഞെടുത്തു തിരക്കഥയുണ്ടാക്കിയ സ്ത്രീപീഡനത്തിനെതിരെയും മേലുദ്യോഗസ്ഥരുടെ അനാസ്ഥയെയും വിമർശിച്ചു കൊണ്ടും, ഇവിടുത്തെ കുട്ടികൾ നിലയത്തിലെക്കെത്തിയ വഴികളെ കുറിച്ചും ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് ലൈനിന്റെയും പ്രക്രിയകളെയും അതിമനോഹരമായി അഭിനയിച്ചു കാണിച്ച രണ്ടു നാടകങ്ങളും സമകാലീനമായി ഏറെ പ്രസക്തിയുള്ളതായിരുന്നു.

അവസാനമായി നടന്ന ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷനിലും കുട്ടികൾ അവരുടെ ജനിച്ചു വളർന്ന മണ്ണിന്റെ തനിമ നിറയുന്ന വസ്ത്രമണിഞ്ഞു വന്ന് പ്രേഷകർക്ക് കാഴ്ച്ച വിരുന്നൊരുക്കി. സാംസ്കാരിക കലോത്സവത്തിലെ കലാപ്രതിഭയായി പ്രകാശിനെയും മികച്ച നടനായി സുഹൈലിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് മുഖ്യാഥിതിയും ഫിലിം എഡിറ്ററുമായ ടിജോ തങ്കച്ചൻ ട്രോഫി വിതരണം ചെയ്തു. നിലയം ഡയറക്ടർ Fr. അഭിലാഷ് പാലക്കുടിയിൽ, കോർഡിനേറ്റർ സിദ്ധാർഥ്, അസിസ്റ്റന്റ് കോർഡിനേറ്റർ ഹാദി ഹസ്സൻ, ബിനു സെബാസ്റ്റ്യൻ, Br. അഖിൽ, ലതിക എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button