KeralaLatest NewsNews

സിവില്‍ സര്‍വീസ് മത്സരങ്ങള്‍ സമാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ സമാപിച്ചു.

രണ്ടാം ദിനം നീന്തല്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലും പവര്‍ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്ക് മത്സരങ്ങള്‍ മാധവരാജ ക്ലബ്ബിലും ചെസ്സ് മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തും കാരംസ് മത്സരങ്ങള്‍ കല്‍പാത്തി കാരംസ് ക്ലബ്ബിലും നടന്നു. ഷട്ടില്‍ ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് മത്സരങ്ങള്‍ സ്വാമീസ് സ്മാഷ് പാലക്കാടന്‍സ് ഇന്‍ഡോര്‍ കോര്‍ട്ടിലും ക്രിക്കറ്റ് മത്സരങ്ങള്‍ കോട്ടമൈതാനം ഗ്രൗണ്ടിലും നടന്നു. 17 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ ജില്ലയിലെ സിവില്‍ സര്‍വ്വീസ് മേഖലയിലെ 676 ജീവനക്കാര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം ജീവനക്കാര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ നവംബറില്‍ നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button