Latest NewsNewsIndia

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു

ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ചൗധരി ഗണ്ട് സ്വദേശി പുരണ്‍ കൃഷ്ണ ഭട്ടാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ പുരണ്‍ കൃഷ്ണ ഭട്ടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഒരു തീവ്രവാദ സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അതേസമയം, വെടിവെയ്പ്പിനു പിന്നിൽ ഭീകരര്‍ തന്നെയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന്, ഷോപ്പിയാനിലെ മുഴുവന്‍ പ്രദേശങ്ങളും പോലീസ് വളഞ്ഞിട്ടുണ്ടെന്നും അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button