KeralaLatest News

‘മാമ്പഴക്കള്ളന്‍’ പൊലീസുകാരനെ സ്റ്റേജിൽ അവതരിപ്പിച്ച് കയ്യടി നേടി എൽകെജി വിദ്യാർഥി

കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിടികൂടാൻ 15 ദജിവസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥന്റെ മോഷണം കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് സ്കൂളിലെ ഫാൻ‌സീഡ്രസ് മത്സരത്തിൽ എൽകെജി വിദ്യാർഥി മാമ്പഴക്കള്ളൻ പൊലീസുകാരനായി വേദിയിലെത്തിയത്.

ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജില്‍ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ. സംഭവത്തിന്‌റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button