KeralaLatest NewsNews

ഫ്രഷേഴ്സ് ഡേ ആഘോഷം, കോളേജില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു: സംഭവം മലപ്പുറത്ത്

മലപ്പുറം ജില്ലയിലെ മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം

മലപ്പുറം: ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം. 10 വിദ്യാര്‍ത്ഥിനികളാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനിടെ പത്തൊന്‍പത്- ഇരുപത് വയസ്സുള്ള പെണ്‍കുട്ടികളാണ് കുഴഞ്ഞു വീണത്. ഇത്രയും കുട്ടികള്‍ ഒരുമിച്ച് കുഴഞ്ഞു വീണതോടെ കോളേജ് അധികൃതരും പരിഭ്രാന്തരായി. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട് : ഇലോണ്‍ മസ്‌ക്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ രക്തപരിശോധന നടത്തി. ടാര്‍പോളിന്‍ ഉപയോഗിച്ച് താത്കാലികമായി തയ്യാറാക്കിയ സ്ഥലത്തായിരുന്നു ഡിജെ പാര്‍ട്ടി നടത്തിയത്. ചൂടും അമിതമായ ശബ്ദവുമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button