Latest NewsNewsInternational

അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട് : ഇലോണ്‍ മസ്‌ക്

ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഇത് അറിയില്ല

ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ വീണ്ടും ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. റഷ്യക്ക് അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റുകള്‍ കൊണ്ട് തകര്‍ത്തുകളയാന്‍ കഴിയുമെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Read Also: കൊച്ചിയിലെ അമ്മയുടേയും കുഞ്ഞിന്റേയും തിരോധാനം പ്രത്യേക അന്വേഷണത്തിന്

‘അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളില്‍ ആണവ മിസൈലുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട്, അതുപോലെ തിരിച്ചും. ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഇത് അറിയില്ല. തീര്‍ച്ചയായും, അവ ഉപയോഗിക്കുന്നത് ഭ്രാന്തമായ കാര്യമാണ്, പക്ഷേ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥയില്‍ നാമെത്തിയതും ഒരുതരം ഭ്രാന്താണ്’ -മസ്‌ക് ട്വീറ്റ് ചെയ്തു. ന്യായബോധമുള്ള ആളുകളുമായാണ് നാം ഇടപഴകുന്നതെങ്കില്‍ ഇവിടെ യുദ്ധമുണ്ടാകുമായിരുന്നില്ലെന്ന് മസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, യുക്രെയ്‌നില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ചെലവ് ഇനിയും തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് മസ്‌ക് അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ ആക്രമണം കാരണം ഗതാഗത-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന യുക്രെയ്‌ന് സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ഏറെ ആശ്വാസമാണ് നല്‍കുന്നത്.

ഇതുവരെ 80 ദശലക്ഷം ഡോളറിന്റെ ചെലവാണ് ഇന്റര്‍നെറ്റ് സേവനം നല്‍കുക വഴി തങ്ങള്‍ക്കുണ്ടായതെന്ന് മസ്‌ക് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ അത് 100 ദശലക്ഷം ഡോളറായി ഉയരും. യുക്രെയ്‌നില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന്റെ ചെലവ് യു.എസ് സൈന്യം ഏറ്റെടുക്കണമെന്നാണ് ആദ്ദേഹമിപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം പെന്റഗണിന് സ്‌പേസ് എക്‌സ് കത്ത് നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button