KeralaLatest NewsNews

10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറില്‍ സൂക്ഷിച്ചു, ഫ്രിഡ്ജിനുള്ളിൽ ഇപ്പോഴും രക്തക്കറ: നരഭോജനം സമ്മതിച്ച് പ്രതികൾ

ഇലന്തൂർ: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിൽ നരഭോജനം നടന്നതായി സമ്മതിച്ച് പ്രതികൾ. ലൈല ഒഴിച്ച് ബാക്കി രണ്ട് പ്രതികളും ഇക്കാര്യം സമ്മതിച്ചു. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ചില ശരീരഭാഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ച് കഴിച്ചതായി ഭഗവൽ സിംഗും ഷാഫിയും സമ്മതിച്ചു. എന്നാൽ, നരഭോജനം നടത്തിയിട്ടില്ലെന്നാണ് ലൈല പറയുന്നത്. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്. ഈ പ്രഷർ കുക്കർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഈ മാംസം അയൽവാസികൾക്ക് നൽകിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതും ചോദ്യം ചെയ്ത് വരുന്നുണ്ട്. ഫ്രിഡ്ജിനുള്ളില്‍ രക്തകറയുണ്ട്. ഈ ഫ്രിഡ്ജിൽ തന്നെയാണ് ഇവർ ഇപ്പോഴും ഭക്ഷണം പാകം ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.

തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. മാംസം വേവിച്ച പാത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കിടെ പ്രതികള്‍ പൊലീസിനു ചൂണ്ടിക്കാട്ടി. നരബലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. പത്മയെയും റോസ്‌ലിനെയും കൂടാതെ മറ്റാരെങ്കിലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിച്ച് വരുന്നത്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button