Latest NewsNewsFootballSports

ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെതിരെ

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്‌സ്‌-എടികെ പോരാട്ടത്തിൻറെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ളത്.

ബ്ലാസ്റ്റേഴ്‌സിൻറെ കിരീട സ്വപ്‌നങ്ങൾ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ. 2014ലെ ആദ്യ സീസണിലും 2016ലെ മൂന്നാം സീസണിലുമാണ് മഞ്ഞപ്പടയുടെ കുതിപ്പിന് കലാശപ്പോരിൽ എടികെ തടയിട്ടത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് തുടങ്ങിയപ്പോൾ എടികെ ബഗാൻ ആദ്യ കളിയിൽ അടിതെറ്റിയാണ് കൊച്ചിയിലെത്തുന്നത്.

ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിപ്പോൾ എടികെ ബഗാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിൻ എഫ്‌സിയോട് തോൽക്കുകയായിരുന്നു. ലീ​ഗ് ചരിത്രത്തിൽ ഇരുടീമുകളും മുഖാമുഖം വരുന്ന ഇരുപതാമത്തെ മത്സരമാണിത്.

Read Also:- സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം, മന്ത്രവാദി പിടിയില്‍

മോഹൻ ബഗാനുമായി ലയിക്കും മുമ്പ് എടികെയും ബ്ലാസ്റ്റേഴ്‌സും പതിനാല് കളിയിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ച് കളിയിൽ എടികെയും നാല് കളിയിൽ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ ബഗാൻ രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചിരുന്നു. എന്നാൽ, രണ്ടാംപാദ പോരാട്ടം ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button