KeralaLatest NewsNews

‘സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്, അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല’: വി. മുരളീധരൻ

കൊച്ചി: സുരേഷ് ഗോപിക്ക് സംസ്ഥാന കോർ കമ്മിറ്റിയിലേക്ക് വരാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ, വിഷയം താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും വ്യക്തമാക്കി.

‘സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്തെ. മറ്റ് കാര്യങ്ങൾ അറിയില്ല’, മുരളീധരൻ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ഘടകത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപിയുടെ സ്ഥാന ലബ്ധി എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്‍റെ ആശയ വിനിമയത്തിന് ശേഷമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.

നിലവിലുള്ള കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേരള ഘടകത്തിലെ മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം ഉൾപ്പെടുന്നതായിരുന്നു കോർ കമ്മിറ്റി. ഈ കമ്മിറ്റിയിലേക്കാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ എത്തിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button