KeralaLatest News

തെളിവെടുപ്പിനിടെ പ്രതിഷേധിച്ച ബിജെപി നേതാവ് സൂരജ് ഇലന്തൂരിന് മർദ്ദനം: പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഇരട്ട നരബലി കേസിന്റെ തെളിവെടുപ്പിനിടെ വാഹനത്തിനടുത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിന് ബി.ജെ.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ലാത്തി വീശി. രാവിലെതന്നെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. വലിയ ജനക്കൂട്ടവും രാവിലെമുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു.

ബി.ജെ.പി. ജില്ലാ സെക്രട്ടറി സൂരജ് ഇലന്തൂരിന്റെ ഷര്‍ട്ട് വലിച്ചുകീറിയെന്ന് ആരോപിച്ച് പ്രവര്‍ത്തകരും പത്തനംതിട്ട ഡിവൈ.എസ്.പി. നന്ദകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. അതേസമയം, പറമ്പിലെ പരിശോധനയ്ക്കായി ഭഗവല്‍സിങ്ങിനെ മാത്രമാണ് പുറത്തിറക്കിയത്. ഷാഫിയെയും ലൈലയെയും വാഹനത്തില്‍തന്നെ ഇരുത്തി.

പോലീസിനുള്ള ചില സംശയങ്ങള്‍ ചോദിച്ച് പത്തുമിനിറ്റിനുശേഷം തിരിച്ച് വാഹനത്തില്‍ കയറ്റി. പുറത്തെ പരിശോധനകള്‍ക്കുശേഷം രാത്രിയോടെ മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരട്ട നരബലി പുനരാവിഷ്‌കരിക്കാനായി ആറന്മുള പോലീസ് തയ്യാറാക്കി കൊണ്ടുവന്ന ഡമ്മി പരീക്ഷണവും നടത്തി.രാത്രി വൈകിയും പോലീസ് പരിശോധന തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button