Latest NewsKeralaNews

എല്‍ദോസ് കുന്നപ്പിള്ളി പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു, ഒളിവിലിരിക്കെ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കി

എല്‍ദോസ് കുന്നപ്പിള്ളി തനിക്ക് എതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി

തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ തനിക്ക് എതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു.

Read Also: ഗവർണർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി എം ബി രാജേഷ് പിൻവലിച്ചു

‘എല്‍ദോസ് കുന്നപ്പിള്ളി പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎല്‍എ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കി. ഇതിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കും’, പരാതിക്കാരി പറഞ്ഞു.

ലൈംഗിക ആരോപണ കേസില്‍ എല്‍ദോസ് കുന്നപ്പിളിയെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. എല്‍ദോസിനെ കണ്ടുപിടിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. പരാതിയില്‍ കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കും എല്‍ദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നല്‍കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button