CinemaMollywoodLatest NewsNewsEntertainmentMovie Gossips

ശ്രീനാഥ് ഭാസിയെ നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’: തീയേറ്ററുകളിലേക്ക്

കൊച്ചി: യുവതാരം ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തീയേറ്ററുകളിലേക്ക്. ക്യാപ്റ്റൻ, വെള്ളം, റോക്കട്രി ഉൾപ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായ ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് കുമാർ കാവുന്തറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, രാജേഷ് മാധവൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, മൃദുല തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ജീ​പ്പ് ഇ​ടി​ച്ച് അപകടം : അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- നിധീഷ് നടേരി, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത്, എഡിറ്റിങ്- കിരൺ ദാസ്, ഛായാഗ്രഹണം- വിഷ്ണു പ്രസാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പരസ്യകല- ഷിബിൻ സി ബാബു, പിആർഓ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്- ഹുവൈസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button