KeralaLatest NewsNews

ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണ കേസില്‍ ഒരാൾ അറസ്റ്റിൽ

 

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രി ആക്രമണ കേസില്‍ ഒരാൾ അറസ്റ്റിൽ. വെള്ളംകുളങ്ങര വാഴപ്പള്ളി വീട്ടിൽ അനു ഐസക്ക് (26) ആണ് ഹരിപ്പാട് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വച്ച് ഉണ്ടായ സംഘർഷത്തിൽ അനു ഐസക്ക് ആശുപത്രിയിലെ വാട്ടർ പ്യൂരിഫയർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മറ്റുള്ളവർക്കെതിരെ പരാതികൾ ഒന്നുമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button