ThiruvananthapuramKeralaNattuvarthaLatest NewsNews

രാജ്യാന്തര മത്സരവേദിയിൽ മലയാളി തിളക്കം: ബാർട്ടൺ ഹിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം

ആഗോള മത്സരങ്ങളിൽ ഒരേ സമയം നേടിയത് രണ്ട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം. ടെക്‌നോപാർക്ക്‌ ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദ്ദേശത്തോടെയും നിർമ്മിച്ച കാർ ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണിൽ തിളങ്ങി. ഊർജ്ജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരുടെ രാജ്യാന്തര മത്സരത്തിലാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ നേട്ടം കൈവരിച്ചത്.

മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആ. ബിന്ദുവാണ് സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാൻഡും അനുവദിച്ചു നൽകിയത്.

ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’ യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമ്മിച്ചത്. കടുപ്പമേറിയ പരീക്ഷകളും അഭിമുഖങ്ങളും താണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥി സംഘങ്ങളെ പിന്തള്ളിയാണ് ടീം ‘പ്രവേഗ’ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

നി​യ​ന്ത്ര​ണം ​വി​ട്ട കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഇന്തോനേഷ്യയിലെ പെർടാമിന മണ്ഡലിക സർക്യൂട്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് 19 പേർ ചേർന്ന് ‘വണ്ടി’ എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുണ്ട്.

ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാൻ നവീനവും ഫലപ്രദവുമായ ഒരു സംവിധാനമാണ് പ്രവേഗ ടീം വികസിപ്പിച്ചിരിക്കുന്നത്. പിസിഎം 1- ടെട്രഡെക്നോൾ എന്ന പദാർത്ഥമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഒപ്പം, ഈ വാഹനം ഓടിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും അയാൾ വാഹനമോടിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന ഒരു സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ കണ്ടുപിടിത്തങ്ങൾ വിശദീകരിക്കുന്ന ഗവേഷണപ്രബന്ധം സസ്‌റ്റൈനബിൾ എനർജി ടെക്‌നോളജീസ് ആൻഡ് അസെസ്മെന്റ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സ്ത്രീ വിഷയം അടക്കം നിരവധി ആരോപണങ്ങളില്‍ കുടുങ്ങിയ വൈദികനെ പള്ളിയിലെ ചടങ്ങുകളില്‍ നിന്നും വിലക്കി ബിഷപ്പ്

പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് പുരസ്‌കാരത്തിന് അർഹമായ ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്ന കടുവാ സ്രാവുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ‘വണ്ടി’ യുടെ ഡിസൈൻ. നല്ല ഈടുറപ്പുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്താണ് കാറിന്റെ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം നിർമ്മിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളുടെ പുരസ്‌കാര നേട്ടത്തെ ആവേശത്തോടെയാണ് ആക്സിയ ടെക്നോളജീസ് കമ്പനിയും സ്വീകരിച്ചത്. രാജ്യാന്തര തലത്തിലെ രണ്ട് പുരസ്‌കാരങ്ങൾ ഒരേ സമയം നേടിയത് ചെറിയ കാര്യമല്ലെന്നും പുതുമയുള്ള ആശയങ്ങളുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മകൾക്ക് മാർഗനിർദ്ദേശങ്ങളും പിന്തുണയുമായി ഇനിയും ആക്സിയ ടെക്‌നോളജീസ് മുന്നിലുണ്ടാവുമെന്ന് കമ്പനിയുടെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ  ശാസത്രപ്രദർശനം

സി.എസ്.പി മാനന്തവാടിയിൽ നടന്ന അസാപ്പിന്റെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) വ്യാവസായിക സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടിയിലും ഇതേ ടീമിന് വലിയ പിന്തുണയും പ്രോത്സാഹനവും കിട്ടിയിരുന്നു. അതിനുപുറമെ നിരവധി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ള സഹായവും കിട്ടി. സി.സി.ഐ, പി.ടി.എ-ജി.ഇ.സി.ബി, ടെക്വിപ്പ് (ടെക് എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഫർമേഷൻ പോർട്ടൽ), ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ (ടി.പി.എൽ.സി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം), കേരളം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി, ആക്സിയ ടെക്‌നോളജീസ്, കാനറാ ബാങ്ക്, റെഡ് മേപ്പിൾ റിയൽറ്റേഴ്‌സ് എന്നിവയുടെ പിന്തുണയും ഈ നേട്ടം കൈവരിക്കാൻ വിദ്യാത്ഥികൾക്ക് വലിയ സഹായമായി.

ഗവണ്മെന്റ് എഞ്ചിനയറിങ് കോളേജ്, ബാർട്ടൻ ഹില്ലിന്റെ പ്രിൻസിപ്പൽ ഡോ. ബിജുലാൽ ഡിയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ പ്രോജക്ട് ഏറ്റെടുത്തത്. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ബിന്ദു കുമാറും ഫാക്കൽറ്റി അഡ്വൈസർ അനീഷ് കെ. ജോണും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി.

ദുരഭിമാന കൊലയില്‍ നടുങ്ങി നാട്, കൊല്ലപ്പെട്ടത് 18കാരിയും 24കാരനും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കാറുകൾ ഡിസൈൻ ചെയ്യാനും നിർമ്മിക്കാനും പരീക്ഷിക്കാനും മത്സരിക്കുന്ന വേദിയാണ് ഷെൽ ഇക്കോ മാരത്തൺ. വൈദ്യുതോർജത്തിലും എണ്ണയിലും മികച്ച മൈലേജ് നല്കാൻ കഴിയുന്ന കാറുകൾ നിർമ്മിക്കുന്ന ടീമിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

കല്യാണി എസ് കുമാർ (ലീഡർ), ജിഎസ് അമൽ കൃഷ്ണൻ, ഹിതിൻ കൃഷ്ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്ജെ, എ അർജുൻ, ഗൗതം സായി കൃഷ്ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ കൃഷ്ണ, അനന്തു എ എന്നിവരാണ് ടീം പ്രവേഗയിലെ അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button