Latest NewsNewsMobile PhoneTechnology

ഓപ്പോ എ17കെ: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്

ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ എ17കെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. പ്രധാനമായും ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് ഫുൾ എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1612 എച്ച്ഡിഎഫ് റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട്. 60 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

Also Read: ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ

5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. ഡ്യുവൽ സിം സ്ലോട്ട്, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.3, എൽഡിഎസി ഇനി ഫീച്ചറുകൾ ലഭ്യമാണ്. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഓപ്പോ എ17കെ വാങ്ങാൻ സാധിക്കുക. ഓപ്പോയുടെ വെബ്സൈറ്റിൽ 10,499 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button