Latest NewsNewsTechnology

ഓപ്പോ എ55 സ്മാർട്ട്ഫോണുകളുടെ വില കുറച്ചു, പുതുക്കിയ വില അറിയാം

6.5 ഇഞ്ച് പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഓപ്പോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ഇന്ത്യൻ വിപണിയിൽ ഓപ്പോ എ55 സ്മാർട്ട്ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. 1,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ, ഓപ്പോ എ55 സ്മാർട്ട്ഫോണുകൾ 14,499 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഈ സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600×720 എച്ച്ഡി റെസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: ഉമ്മന്‍ ചാണ്ടി

പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ വേരിയന്റുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button