Latest NewsKeralaNews

10 വയസുള്ള മകന്‍ നോക്കിനില്‍ക്കെ അര്‍ധരാത്രിയില്‍ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി

ലഹരി സംഘങ്ങള്‍ സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തത്, വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ യുവതിയും സംഘവും തടഞ്ഞു: വിശദീകരണവുമായി മഞ്ചേരി പൊലീസ്

മലപ്പുറം: യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. മലപ്പുറത്താണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍.ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. 10 വയസുള്ള മകന്‍ നോക്കി നില്‍ക്കെയാണ് തന്നെ പൊലീസ് ബലമായി വലിച്ചിഴച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതെന്ന് യുവതി പറയുന്നു.

Read Also: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച കേ​സ് : പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോടതി, ശി​ക്ഷ ഇന്ന്

അതേസമയം, രാത്രി ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ സഹിതമാണ് യുവതിയുടെ പരാതി.

രാത്രി ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. പത്തു വയസുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചില്ല എന്നും പരാതിയില്‍ പറയുന്നു.

മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും യുവതി പരാതി നല്‍കി. ടൗണില്‍ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കാന്‍ ചെന്നപ്പോള്‍ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയില്‍ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button