KottayamKeralaNattuvarthaLatest NewsNews

യുവാവിന് നേരെ ആക്രമണം : മൂന്നുപേര്‍ പൊലീസ് പിടിയിൽ

മുട്ടുചിറ മധുരവേലി പാലത്തടം വീട്ടിൽ ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കരയിൽ കല്ലിരിക്കും കാലായിൽ ജിലീൽ (21), മുട്ടുചിറ പുതുശ്ശേരി കരയിൽ ചേരുവുകാല വീട്ടിൽ അഭിജിത്ത് (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്

കടുത്തുരുത്തി: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. മുട്ടുചിറ മധുരവേലി പാലത്തടം വീട്ടിൽ ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കരയിൽ കല്ലിരിക്കും കാലായിൽ ജിലീൽ (21), മുട്ടുചിറ പുതുശ്ശേരി കരയിൽ ചേരുവുകാല വീട്ടിൽ അഭിജിത്ത് (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നു, സ്ത്രീകളെ കൊണ്ടുവന്നത് ലൈംഗികവൃത്തിക്കായി

മുട്ടുചിറ കല്ലിരിക്കുംകാലായിൽ വീട്ടിൽ എബിൻ എന്ന യുവാവിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. എബിന്‍റെ സ്കൂട്ടർ പ്രതികളിൽ ഒരാളായ അഭിജിത്ത് ഉപയോഗിക്കാൻ വാങ്ങിയിരുന്നു. അടുത്തിടെ എബിൻ ഇത് തിരികെ ചോദിച്ചു. ഇതിന്‍റെ വിരോധത്തിൽ മൂലം കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി കടുത്തുരുത്തി ചാക്കിരിമുക്ക് ജങ്ഷന് സമീപത്തുവെച്ച് എബിനെ ബൈക്കിലെത്തി പ്രതികൾ മൂന്നുപേരും ചേർന്ന് ആക്രമിച്ചത്. ഇതുകണ്ട് തടയാൻ വന്ന എബിന്‍റെ മാതാവിനെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button