Latest NewsEducationNews

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് ഫെഡറൽ ബാങ്ക്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് മാറ്റിവെച്ചിട്ടുണ്ട്

ഉന്നത വിദ്യാഭ്യാസത്തിനായി ഫെഡറൽ ബാങ്ക് നൽകുന്ന ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി ഹോർമിസിന്റെ സ്മരണാർത്ഥമാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 17 വർഷത്തിലേറെയായി ഈ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നുണ്ട്. കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പ്രതിവർഷം ഒരു ലക്ഷം രൂപ വരെയാണ് സ്കോളർഷിക തുക.

എംബിബിഎസ്, ബിഎസ് സി നഴ്സിംഗ്, എൻജിനീയറിംഗ്, എംബിഎ, കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ബിഎസ് സി അഗ്രികൾച്ചർ, ബിഎസ് സി (ഓണേഴ്സ്) കോർപ്പറേഷൻ ആൻഡ് ബാങ്കിംഗ് വിത്ത് അഗ്രികൾച്ചർ സയൻസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ നൽകാം. 2022-23 അദ്ധ്യയന വർഷം മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് അർഹത. കൂടാതെ, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. അതേസമയം, സേവനത്തിലിരിക്കെ മരിച്ച ജവാൻമാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

Also Read: നിലവിളക്കു തെളിയിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം 

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് മാറ്റിവെച്ചിട്ടുണ്ട്. കാഴ്ച, കേൾവി, സംസാരം എന്നിവയിൽ പ്രയാസം നേരിടുന്നവർക്ക് പ്രത്യേക പരിഗണന നൽകും. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ മെഡിക്കൽ ഓഫീസറുടെ സാക്ഷപത്രം കൂടി സമർപ്പിക്കണം. അതേസമയം, ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരെയും സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്. 2022 ഡിസംബർ 31 വരെ സ്കോളർഷിപ്പിന് അപേക്ഷ നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button