Latest NewsFootballNewsSports

ഖത്തർ ലോകകപ്പോടെ അരങ്ങൊഴിയുന്ന ഫുട്ബോൾ രാജാക്കന്മാർ

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തോടു കൂടി ലോക ഫുട്ബോളിലെ രാജാക്കന്മാർ വിരമിക്കുമോ എന്ന ചർച്ചയ്‌ക്ക് ചൂടുപിടിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ലൂയിസ് സുവാരസ്, എഡിസൺ കവാനി, കരീം ബെൻസിമ, റോബർട്ട് ലവൻഡോസ്‌കി, ലുക്കാ മോഡ്രിച്ച് തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്നാണ് വിലയിരുത്തലുകൾ.

തോൽവിയറിയാതെ മുന്നേറുന്ന അർജന്റീനയുടെ നായകൻ ലയണൽ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമാകും ഇതെന്ന് അഭ്യൂഹമുണ്ട്. ഏഴ് ബാലൺ ഡി’ഓർ പുരസ്കാരങ്ങൾ നേടി അദ്ദേഹം അതികായനായി തുടരുകയാണ്. അർജന്റീനയുടെ വെള്ളയും നീലയും കലർന്ന ജേഴ്സി അണിഞ്ഞു മൈതാനത്ത് കണ്ണഞ്ചിപ്പിക്കുന്ന മാന്ത്രിക ജാലങ്ങൾ കാഴ്ചവെച്ചതുകൊണ്ട് ലോകം നൽകിയ പേരാണ് മജീഷ്യൻ. വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തോടു കൂടി ഫുട്ബാളിൽ നിന്നും ബൂട്ടഴിക്കുമെന്നാണ് വിലയിരുത്തലുകൾ.

ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളായ ബ്രസീലിയൻ യുവതാരം നെയ്മർ ജൂനിയറിന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരന്തരമായുള്ള പരിക്കുകളുടെ പിടിയിൽ അകപ്പെടുന്ന താരം ശാരീരിക ക്ഷമത നിലനിർത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്. 30കാരനായ നെയ്മർ ഖത്തർ ലോകകപ്പ് മത്സരത്തോടെ മൈതാനം വിടാൻ ആലോചിക്കുന്നതായി വാർത്തകൾ പരക്കുന്നുണ്ട്.

ഫ്രാൻസിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് കരീം ബെൻസിമ. റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയിലെ ഗോളടി യന്ത്രമാണ് ബെൻസിമ. 31കാരനായ അദ്ദേഹം 2022 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുശേഷം കളി അവസാനിപ്പിക്കുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

കളിക്കളത്തിൽ എതിരാളികളെ നിലം തൊടാൻ അനുവദിക്കാതെ പന്തുകൊണ്ട് എതിരാളിയുടെ ഗോൾ പോസ്റ്റിൽ നിറയൊഴിക്കാൻ അസാമാന്യ കഴിവുള്ള പോളണ്ട് താരമാണ് റോബർട്ട് ലവൻഡോസ്കി. 34 വയസ്സുള്ള അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 2026ലെ ലോകകപ്പ് മത്സരം കളിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. പ്രീമിയർ ലീഗ് ഫുടബോളിൽ ബാഴ്സയിൽ കളിക്കുന്ന താരം ടീമിന്റെ കുന്തമുനയാണ്.

കളിക്കളത്തിൽ ശരവേഗത്തിൽ പന്തുമായി കുതിക്കുന്ന ക്രോയേഷ്യയുടെ ഉയരം കുറഞ്ഞ ഗോൾ വേട്ടക്കാരൻ ലൂക്കാ മോഡ്രിച്ച് നേടിയെടുത്ത സ്ഥാനം മറ്റാർക്കും അവകാശപ്പെടാനാവാത്തതാണ്. 37കാരനായ മോഡ്രിച്ച് 2018ലെ ബാലൺ ഡി’ഓർ പുരസ്കാരത്തിന് അർഹനായിരുന്നു. 2006ൽ തന്റെ ആദ്യ ലോകകപ്പ് മത്സരത്തിന് അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2022 ലോകകപ്പ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവസാനത്തേതാകുമെന്നാണ് കരുതുന്നത്.

Read Also:- സിപിഐ നേതാവ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു : പരാതി

ലൂയിസ് സുവാരസ് ഉറുഗ്വായുടെ മുന്നേറ്റനിരയിലെ എക്കാലത്തെയും ഗോളടി യന്ത്രമാണ്. എതിരാളികൾക്ക് ചിന്തിക്കാൻ കഴിയാത്ത വേഗതയിൽ പന്തുമായി കുതിച്ചു കയറുന്ന താരം. കളിക്കളത്തിൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാത്ത സുവാരസിന്റെ ഒരു കളി പോലും ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 2010ലാണ് സുവാരസ് ആദ്യ ലോകകപ്പ് കളിക്കുന്നത്. 2022 ഖത്തർ ലോകകപ്പ് മത്സരത്തോടെ അദ്ദേഹം വിടവാങ്ങും എന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button