KeralaLatest NewsNews

അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കി: വി മുരളീധരൻ

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അധികാരത്തിന്റെ ഗർവും അഴിമതിയോടുള്ള ആർത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂർണമായും അന്ധരാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണറോടുള്ള പക മൂത്ത് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തർപ്രദേശിനെ അപമാനിക്കാൻ മന്ത്രിമാരും മുൻമന്ത്രിമാരും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!

ഉത്തർപ്രദേശിലെ സർവകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ കണ്ടെത്തൽ. ബനാറസ് സർവകലാശാലയും അലിഗർ സർവകലാശാലയും ഐഐടി കാൺപൂരും പോലെ രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തൽ. കേരള ഏതോ സർവകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയതാണ് യുപിയിൽ എല്ലാം മോശമെന്ന ബാലഗോപാലിന്റെ കണ്ടെത്തലിന് പിന്നിൽ. ബാലഗോപാലിന്റെ സർക്കാർ ഭരിക്കുമ്പോളാണ് കേരളത്തിലെ ഒരു കോളേജിൽ വിദ്യാർത്ഥിനിയെ കാമ്പസിൽ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്. മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങൾ രാജ്യത്തിന്റെ മുന്നിൽ മലയാളിയുടെ മാനം കളയുന്നതായിരുന്നു. അതുകൊണ്ട് കേരളത്തിലെ സർവകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ. ഉത്തർപ്രദേശുകാരനായതിനാൽ ദേവികുളം സബ് കളക്ടർ മോശക്കാരനാണെന്ന് എംഎം മണി ആക്രോശിക്കുന്നു. ”വൺ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തർപ്രദേശുകാർക്ക് സംസ്‌കാരമില്ലെന്ന് പറയുന്നത്. ഉത്തർപ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടർച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ വെല്ലുവിളിക്കുന്നത്. പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്മ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഓപ്പറേഷന്‍ ഫോക്കസ് 3: 12 ദിവസത്തിനിടെ 1676 വാഹനങ്ങള്‍ക്കെതിരെ കേസ്: 28.99 ലക്ഷം രൂപ പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button