Latest NewsKeralaMollywoodNewsEntertainment

ഓഡിയോ ക്ലിപ് പുറത്ത് വന്നതോടെ ആരാധകരും നടിക്കെതിരായി!! അന്‍ഷിതയെ സീരിയലില്‍ നിന്നും പുറത്താക്കി?

ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

കൂടെവിടെ സീരിയലിലെ സൂര്യ കൈമൾ എന്ന നായികയായെത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അൻഷിത. തമിഴിലെ ചെല്ലമ്മ എന്ന സീരിയലിലും വേഷമിടുന്ന അന്‍ഷിത ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ചെല്ലമ്മ സീരിയലിലെ നായകൻ അര്‍ണവുമായി താരത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി ആറാനാവിന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്ത് എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ ഒരു ഓഡിയോ പുറത്ത് വരികയും ചെയ്തു. ഇതോടെ സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായിട്ടാണ് ഗോസിപ് കോളങ്ങളിൽ ചർച്ച.

read also: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി

ദിവ്യ ശ്രീധറും അര്‍ണവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അര്‍ണവിനെ വിവാഹം കഴിക്കാനായി ദിവ്യ മുസ്ളീം മതം സ്വീകരിച്ചിരുന്നു. ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഭര്‍ത്താവ് തന്നില്‍ നിന്നും അകന്ന് പോവുകയാണെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലായതായും ആരോപിച്ച ദിവ്യ ത്തന്നെ നടി ഉപദ്രവിച്ചെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഈ വിഷത്തിൽ താരങ്ങൾ ഇതുവരെയും പ്രതികരണവുമായി എത്തിയിരുന്നില്ല. എന്നാൽ, ദിവ്യയുടെ ആരോപണത്തിൽ ഉള്ള നടി അൻഷിതയാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

ഇപ്പോഴിതാ, അന്‍ഷിത അഭിനയിക്കുന്ന തമിഴ് സീരിയലില്‍ നിന്നും നടി പുറത്താക്കിയെന്ന തരത്തിലൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോ പുറത്ത് വന്നതോടെ ആരാധകരും അന്‍ഷിതയ്‌ക്കെതിരെ തിരിഞ്ഞതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button