KeralaLatest NewsNews

കാസര്‍ഗോഡ് ശാസ്ത്ര മേളയ്‌ക്കിടെ പന്തല്‍ തകര്‍ന്നു വീണ് 20 കുട്ടികൾക്ക് പരിക്ക്

കാസര്‍ഗോഡ്: പന്തൽ തകർന്ന് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. 20 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍ഗോഡ് നടന്ന സ്കൂള്‍ ശാസ്ത്ര മേളയ്‌ക്കിടെയാണ് സംഭവം. ഉച്ചയ്‌ക്ക് 2 മണിയോടെയാണ് പന്തൽ തകർന്ന് വീണത്. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം.

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോ​ഗിച്ചാണ് പന്തൽ നിർമ്മിച്ചിരുന്നത്. തകര ഷീറ്റ് ആയതിനാലാണ് വലിയ അപകടം സംഭവിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പന്തൽ തകർന്നതെന്ന് വ്യക്തമല്ല.

അപകടം നടന്നത് ഉച്ചസമയം ആയതിനാൽ കുട്ടികളിലധികം പേരും ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്നു. അതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എം.എൽ.എ അടക്കമുള്ളവർ ആശുപത്രിയും സ്കൂളും സന്ദർശിച്ചു. പരിക്ക് പറ്റിയ കുട്ടികളിൽ നാല് പേരെ മം​ഗലാപുരത്തുള്ള ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഇവർക്ക് തലയ്‌ക്കാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button