KeralaLatest NewsNews

വെബ് സീരീസ് എന്ന് പറഞ്ഞ് അശ്ലീല ചിത്രത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു: സംവിധായികയ്‌ക്കെതിരെ യുവാവ്

വെബ് സീരീസിലേക്കെന്ന് പറഞ്ഞ് കരാർ എഴുതി ഒപ്പ് ഇടിച്ച ശേഷം അത് വെച്ച് ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കരാറിൽ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍, അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാൻ ചെന്നതെന്ന് പറഞ്ഞ യുവാവ്, കാര്യമറിഞ്ഞതും പിന്മാറി. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു.

സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. സിനിമ അടുത്ത് തന്നെ ഒടിടിയിലെത്തും. ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത പേര് അതോടെ നശിക്കും. അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് യുവാവ് പറയുന്നത്. മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button