Latest NewsIndiaNews

‘അവർക്ക് ഇതിനെങ്ങനെ കഴിയുന്നു?’: ട്രെയിനിൽ ആളുകൾ നിസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായി, പരാതി നൽകി മുൻ എംഎൽഎ

ഉത്തർപ്രദേശ്: നിർത്തിയിട്ട ട്രെയിനിൽ യാത്രക്കാരായ നാല് പേർ നികരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർക്കെതിരെ പരാതി നൽകി ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതി. ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് ഇവർ നിസ്കരിച്ചത്. ഒക്ടോബർ 20 നാണ് സംഭവം നടന്നത്. ദീപ്ലാൽ ഭാരതി തന്നെയാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും.

താൻ സത്യാഗ്രഹ എക്‌സ്പ്രസിൽ യാത്ര ചെയ്യവേ, മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് അവരുടെ വഴി തടയുന്ന രീതിയിൽ നാല് പേർ നിസ്കരിക്കുന്നത് കണ്ടതായി ബി.ജെ.പി നേതാവ് പറഞ്ഞു. ‘ഞാനാണ് വീഡിയോ ചിത്രീകരിച്ചത്. അവർ സ്ലീപ്പർ കോച്ചിൽ നമസ്‌കാരം നടത്തി. മറ്റ് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധത്തിൽ അസൗകര്യമുണ്ടാക്കിയായിരുന്നു ഇത്. പൊതുസ്ഥലങ്ങളിൽ അവർക്ക് എങ്ങനെ നമസ്കരിക്കാനാകും? അത് തെറ്റായിരുന്നു’, ദീപ്ലാൽ ഭാരതി പറഞ്ഞു.

കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേർ ആളുകളെ കോച്ചിനുള്ളിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായി മുൻ എംഎൽഎ പറഞ്ഞു. സംഭവത്തിൽ ദീപലാൽ ഭാരതി ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഉത്തർപ്രദേശിൽ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ, ലഖ്‌നൗവിലെ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button