MalappuramLatest NewsKeralaNattuvarthaNews

പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍ : സംഭവം മലപ്പുറത്ത്

കിഴിശ്ശേരി സ്വദേശിയും കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്

മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരനെ സസ്‍പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കിഴിശ്ശേരി സ്വദേശിയും കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്.

Read Also : ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചു, കടകംപള്ളി വിളിച്ചത് ഹോട്ടൽ മുറിയിലേക്ക്! ശ്രീരാമകൃഷ്ണൻ ചെയ്തത്- വെളിപ്പെടുത്തി സ്വപ്ന

ഈ മാസം 13 നാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ രണ്ട് പൊലീസുകാർ ചേർന്നാണ് മർദ്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു.

കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന ദിവസമായിരുന്നു അതിക്രമം. സംഘര്‍ഷവുമായി ഒരു ബന്ധവും ഇല്ലാത്ത ബസ് കാത്തുനില്‍ക്കുന്ന മുഹമ്മദ് അന്‍ഷിദിനെയാണ് രണ്ടുപേര്‍ വന്ന് നാഭിക്കുള്‍പ്പെടെ ചവിട്ടിയത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച വന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് പൊലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button