Latest NewsInternational

ആഡംബര വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ ദുരൂഹത നീക്കാന്‍ ഇറങ്ങി പൊലീസ്

കടാവര്‍ നായ്ക്കള്‍ മനുഷ്യാവശിഷ്ടങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കി, കുഴിച്ചു നോക്കിയപ്പോള്‍ കിട്ടിയത് കാര്‍: കാറിനകത്ത് കോണ്‍ക്രീറ്റ് ചാക്കുകള്‍ കുത്തി നിറച്ച നിലയില്‍

ന്യൂയോര്‍ക്ക്: ആഡംബര വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ ദുരൂഹത നീക്കാന്‍ ഇറങ്ങി പൊലീസ്. അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലുള്ള സമ്പന്നരായ ആളുകള്‍ പാര്‍ക്കുന്ന ആതര്‍ട്ടനിലാണ് ഖനന വിദഗ്ധര്‍ കാര്‍ കണ്ടെത്തിയത്.

Read Also:‘അയാളെ വീട്ടിൽ പോലും കയറ്റാൻ കൊള്ളില്ല!’ കടകംപള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്

1990കളിലാണ് കാര്‍ കുഴിച്ചിട്ടതെന്നാണ് പൊലീസ് നിഗമനം. കാറിനുള്ളില്‍ കോണ്‍ക്രീറ്റ് ചാക്കുകള്‍ കുത്തിനിറച്ച നിലയിലായിരുന്നു. നാല്, അഞ്ച് അടി താഴ്ചയിലാണ് കാര്‍ കുഴിച്ചിട്ടിരുന്നത്. വിശാലമായ വീടും വസ്തുവകകളും കൂടി ഏതാണ്ട് 124 കോടിയ്ക്ക് മുകളില്‍ വിലയുണ്ട്.

കടാവര്‍ നായ്ക്കള്‍ മനുഷ്യാവശിഷ്ടങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കിയെങ്കിലും കാര്‍ കണ്ടെടുത്ത് 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും അത്തരത്തിലുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ആതര്‍ട്ടന്‍ പൊലീസ് വ്യക്തമാക്കി.

നിലവിലുള്ള ഉടമകള്‍ 1990ലാണ് വീട് വാങ്ങിയത്. ഇവര്‍ വാങ്ങും മുന്‍പേ കാര്‍ കുഴിച്ചിട്ടിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button