Latest NewsNewsLife StyleHealth & Fitness

കൂര്‍ക്കംവലിയ്ക്ക് പിന്നിൽ

ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികില്‍സ ആവശ്യമാണ്. എന്നാല്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരളവില്‍ കൂര്‍ക്കംവലിയെ നിയന്ത്രിക്കാം.

ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശ്വസന പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഇത് കൂര്‍ക്കം വലിയും കുറയ്ക്കുന്നു.

വായു സഞ്ചാരം കുറവുള്ള മുറികളാണെങ്കില്‍ കൂര്‍ക്കം വലിക്കാര്‍ക്ക് പ്രതികൂലമായാണ് ഫലമുണ്ടാവുക. ഇത് ഉറക്കത്തില്‍ മൂക്കും വായയും വരണ്ടതാക്കും. അപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകും.

Read Also : ഗവർണറുടെ നടപടി ഏകപക്ഷീയം: വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കൂര്‍ക്കം വലിയെ പ്രതിരോധിക്കാൻ സാധിക്കും. ഉറങ്ങുന്നതിനു മുന്‍പ് പലരും മദ്യം കഴിക്കുന്ന ശീലക്കാരായിരിക്കും. എന്നാല്‍, ഇത്തരത്തിലുള്ള ശീലമുള്ളവര്‍ അതൊഴിവാക്കിയാല്‍ കൂര്‍ക്കംവലിയും നില്‍ക്കും. ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണം. ഹെവി ഫുഡ്‌ കഴിച്ച ശേഷം ഉറക്കത്തിനു പോയാല്‍ ചിലപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകാം.

വ്യായാമം ചെയ്യുന്നതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button