KeralaLatest NewsNews

‘മുൻ മന്ത്രിമാർക്കെതിരായ സ്വപ്നയുടെ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം, മറുപടി പറയേണ്ട ബാധ്യതയില്ല’: സി.പി.എം

തിരുവനന്തപുരം: സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ലെന്ന് പാർട്ടി. തുടർച്ചയായി സ്വപ്ന ഓരോന്ന് പറയുന്നുണ്ടെന്നും അതിനൊക്കെ മറുപടി പറയേണ്ട ബാധ്യത തങ്ങൾക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

‘രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിനില്ല. സ്വപ്ന പറയുന്നതിന് പിന്നിൽ രാഷ്ട്രീയം, പ്രതിപക്ഷവുമുണ്ട്. പ്രശ്നങ്ങളെ വഴി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സദാചാരത്തിൻ്റെയും ധാർമികതയുടെയും കാര്യത്തിൽ പാർട്ടിക്ക് വിട്ടുവീഴ്ചയില്ല. സ്വപ്നയുടേത് തുടർച്ചയായ വ്യാജ പ്രചാരവേലയാണ്. കേസ് കൊടുക്കുന്ന കാര്യം വേണമെങ്കിൽ പരിശോധിക്കാം. സിപിഎം ഒളിച്ചോടില്ല. സ്വപ്ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കണ്ട. നേതാക്കളെ അന്നും ഇന്നും സംശയമില്ല. അവരോട് ചോദിക്കേണ്ട കാര്യമില്ല. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണം. കുറ്റാരോപിത രക്ഷപെടാൻ പല വഴിയും പ്രയോഗിക്കും. എൽദോസിൻ്റെ കേസുമായി സ്വപ്നയുടേതിനെ ബന്ധപ്പെടുത്തണ്ട. അത് ബലാത്സംഗ കേസാണ്’, അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന്റെ മൗനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും, കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചത്. സരിതക്കുള്ള വിശ്വാസ്യത എന്തുകൊണ്ട് സ്വപ്നക്കില്ല? മുഖ്യമന്ത്രിക്കെതിരെ അഴിമിതി ആരോപണവുമുണ്ട്. ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button