Latest NewsKeralaNews

ഗവർണറുടെ അന്ത്യശാസനം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നാളെ

തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വാർത്താ സമ്മേളനം നടത്തും. 9 വിസിമാർക്ക് രാജിക്കുള്ള അന്ത്യശാസനം ഗവർണർ നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചു ചേർത്തത്. രാവിലെ 10.30 നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഗവർണറുമായുള്ള പോര് കനപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.

Read Also: കൊറിയര്‍ വഴി ലഹരി ഗുളിക കടത്തൽ : പിടിച്ചെടുത്തത് രണ്ടായിരം ഗുളികകള്‍, രണ്ട് പേർ അറസ്റ്റിൽ

രാജിവെച്ച് കീഴടങ്ങേണ്ടെന്നാണ് സർക്കാർ ആലോചിക്കുന്നത്. പുറത്താക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്നും സ്വയം രാജിവെച്ച് പോകേണ്ടെന്നുമാണ് വിസിമാർക്കുള്ള സർക്കാർ നൽകിയിരിക്കുന്ന സന്ദേശം. 9 സർവകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമർപ്പിക്കാനാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരിൽ സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അസാധാരണ നടപടി. കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചി സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല,സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: വിസിമാര്‍ രാജിവെയ്ക്കണമെന്ന നിര്‍ദ്ദേശം, ഗവര്‍ണര്‍ക്ക് എതിരെ പടയൊരുക്കവുമായി സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button