Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിൽ: രാമക്ഷേത്ര നിർമ്മാണ പുരോഗതി വിലയിരുത്തും

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി, ക്ഷേത്രനിർമ്മാണ പുരോ​ഗതി വിലയിരുത്തും. വൈകിട്ട് സരയു നദിക്കരയിൽ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയു നദിക്കരയിൽ ദീപോത്സവം നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തിൻറെ ഭാഗമായി 15 ലക്ഷം ദീപങ്ങളാണ് ചടങ്ങിൽ തെളിയിക്കുക. ശേഷം നടക്കുന്ന ലേസർ ഷോയ്ക്കും മോദി സാക്ഷ്യം വഹിക്കും. ദീപോത്സവ ചടങ്ങിൽ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്. രാമക്ഷേത്രത്തിൻറെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

പ്രധാന ക്ഷേത്ര കെട്ടിടത്തിൻറെ അടിത്തറ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തിൽ എത്തിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിൻറെ ഒരു ഭാഗം തീർത്ഥാടകർക്കായി തുറന്നു നൽകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button