Latest NewsNewsIndia

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര്‍ അറസ്റ്റില്‍

പഴയ വിമാനത്താവളത്തിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതികള്‍ 26കാരിയെ പീഡിപ്പിച്ചത്

സിംഗ്ഭൂം: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര്‍ അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ ആക്രമിച്ചത്. ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭൂം ജില്ലയിലാണ് സംഭവം നടന്നത്. 26 വയസുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.

Read Also: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ: പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തും

പെണ്‍കുട്ടിയെ ചായ്ബാസയിലെ പഴയ വിമാനത്താവളത്തിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതികള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി മുഫാസില്‍ പോലീസ് അറിയിച്ചു. ഇതില്‍ 10 പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു പോയ പ്രതികള്‍, കുട്ടിയുടെ പഴ്സും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു. ഏറെ പ്രയാസപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി, വിവരം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയുടെ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button